എസ്പിസി ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു
ഇരിങ്ങാലക്കുട: എച്ച്ഡിപി സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആദ്യ എസ്പിസി ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സെന്റ് ജോസഫ് എച്ച്എസ്എസ് മതിലകം, എച്ച്ഡിപിഎസ് എച്ച്എസ്എസ് എടതിരിഞ്ഞി, ഒഎല്‍എഫ് ജിഎച്ച്എസ്എസ് മതിലകം, എച്ച്എസ്എസ് പനങ്ങാട് എന്നീ നാല് സ്കൂളുകള്‍ സംയുക്തമായി നടത്തിയ പരേഡില്‍ 176 കുട്ടികള്‍ എട്ട് പ്ലടൂണുകളില് ആയി മത്സരിച്ചതില്‍ കമാന്‍ഡര്‍ എ.എം. ധനുഷ് നയിച്ച ആണ്‍കുട്ടികളുടെ വിഭാഗം മികച്ച പ്ലടൂണായി തിരഞ്ഞെടുക്കപ്പെട്ടു. കാട്ടൂര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശിവകുമാര്‍, സിപിഓ ഹജീഷ് മാസ്റ്റര്‍, എസിപിഓ പവിത്ര പ്രദീപ് എന്നിവരാണ് കുട്ടികളെ പരിശീലിപ്പിച്ചത്. പ്രധാനാധ്യാപിക സി.പി. സ്മിത ടീച്ചര്‍, സ്കൂള്‍ മാനേജര്‍ പീതാംബരന് എടച്ചാലി, സെക്രട്ടറി മുരളീധരന് മണക്കാട്ടുംപടി, രക്ഷിതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം