കൂടല്‍മാണിക്യ ഉല്‍സവത്തിന്റെ താരമായി ഗജവീരന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യ ഉല്‍സവത്തിന്റെ താരമായി ഗജവീരന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്.പതിനഞ്ച് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് എകചത്രാധിപതി എന്ന് വിശേഷണമുള്ള തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് സംഗമേശന്റെ തിടമ്പേറ്റാന്‍ എത്തിയത്. വൈകീട്ട് നഗരത്തില്‍ എത്തിയത് മുതല്‍ രാമന്റെ ആരാധകര്‍ ആര്‍പ്പ് വിളികളോടെ പുറകെ ഉണ്ടായിരുന്നു. ഗജവീരനെ ക്യാമറയിലും മൊബൈലിലും പകര്‍ത്താന്‍ ആരാധകര്‍ അടുത്ത് കൂടിയതോടെ നിയന്ത്രിക്കാന്‍ സംഘാടകരും എറെ ബുദ്ധിമുട്ടി. ഫോറസ്റ്റ് വെറ്ററിനറി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനകള്‍ക്ക് ശേഷം എട്ടരയോടെ രാമചന്ദ്രന് തിടമ്പേറ്റാന്‍ എത്തിയപ്പോഴേക്കും ക്ഷേത്രമതില്‍ക്കകം ആരാധകരെ കൊണ്ട് നിറഞ്ഞിരുന്നു.

കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി
കൂടല്‍മാണിക്യം ക്ഷേത്രം ആനയൂട്ട് നടത്തി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇല്ലംനിറ നടത്തി
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
ഔഷധസേവാദിനം ആചരിച്ചു
നാലമ്പല തീര്‍ഥാടനം; ഭക്തര്‍ക്കായി സമഗ്ര ഒരുക്കം: എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി