നിരവധി കേസുകളില്‍ പ്രതി; താണിശ്ശേരി സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
ഇരിങ്ങാലക്കുട :കാട്ടൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ റൗഡിയും നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയുമായ കാറളം താണിശ്ശേരി സ്വദേശി കുറുവത്ത് വീട്ടില്‍ സാഗറിനെ (30) കാപ്പ ചുമത്തി നാടുകടത്തി. സാഗര്‍ കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ കൊലപാതകം, വധശ്രമം ഉള്‍പ്പടെ ഏഴോളം കേസുകളില്‍ പ്രതിയാണ്. ഗുരുതര കുറ്റകൃത്യങ്ങളില്‍ നിരന്തരം ഏര്‍പ്പെട്ടു വന്നതിനെ തുടര്‍ന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്റെ ഐപിഎസ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റേഞ്ച് ഡിഐജിയുടെ ചുമതല വഹിക്കുന്ന നോര്‍ത്ത് സോണ്‍ ഐജി നീരജ്കുമാര്‍ ഗുപ്ത ഐപിഎസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ഇതൊക്കെ നേരത്തെ ആകാമായിരുന്നു അധികൃതരേ…
സൂക്ഷിച്ച് പോകുക, ഒരു നിമിഷത്തെ അശ്രദ്ധ മതി, അപകടത്തിലേക്ക് വീഴാന്‍
ആറ് മാസം മുമ്പ് പുനരുദ്ധരിച്ച റോഡ് വീണ്ടും വെട്ടിപ്പൊളിച്ചു