ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
ഇരിങ്ങാലക്കുട: മാപ്രാണം ജംഗ്ഷനിലെ ധനകാര്യ സ്ഥാപനത്തില്‍ 13 പവനോളം വരുന്ന 12 മുക്കുപണ്ട വളകള്‍ പണയപ്പെടുത്തി നാലര ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച പുത്തൂര്‍ പൊന്നൂക്കര ലക്ഷം വീട് കോളനിയില്‍ വിജേഷ് (30)എന്നയാളെ അറസ്റ്റു ചെയ്തു. ഇരിങ്ങാലക്കുട ഡിവൈഎസ്പി യുടെ ചുമതലയുള്ള ഡിവൈഎസ് പി സി ആര് സന്തോഷിന്റെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട സി ഐ അനിഷ് കരീം, എസ് ഐ എം എസ് ഷാജന് എന്നിവരുടെ നേത്യത്വത്തിലാണഅ അറസ്റ്റ് ചെയ്തത്. ഒറിജിനല്‍ സ്വര്‍ണ്ണത്തെ വെല്ലുന്ന വളകളില്‍ ഹാള്‍മാര്‍ക്ക് ചിഹ്നം രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ പല ധനകാര്യ സ്ഥാപനങ്ങളിലും സമാനമായ തട്ടിപ്പുകള്‍ നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇത്തരം വ്യാജ ആഭരണങ്ങള്‍ നിര്‍മ്മിച്ച് നല്കുന്ന വന്‍ മാഫിയ സംഘത്തെ പറ്റി വിവരം ലഭിച്ചതനസരിച്ച് ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രേ ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക പോലീസ് സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ പിടി കൂടിയ സംഘത്തില്‍ ഉദ്യോഗസ്ഥരായ എന്‍ കെ അനില്‍ കുമാര്‍, ഉല്ലാസ് പൂതോട്ട് , രഞ്ജിത്ത്,വിപിന്‍ ഗോപി , രാകേഷ് എന്നിവരും ഉണ്ടായിരുന്നു.

ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: വിമല്‍ വേണു
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി