എകെസിസി യുടെ അഖില കേരള മെഗാ ഫുട്ബോള് ഷൂട്ട്ഔട്ട് മേള; ‘ചിലങ്ക കോഴുക്കുള്ളി’ ചാമ്പ്യന്മാര്
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല് എകെസിസി യുടെ നേതൃത്വത്തില് മുന്സിപ്പല് മൈതാനിയില് നടന്ന അഖില കേരള മെഗാ ഫുട്ബോള് ഷൂട്ട്ഔട്ട് മേള കത്തീഡ്രല് അസിസ്റ്റന്റ് വികാരി ഫാ. ജോര്ജി തേലപ്പിള്ളി ഉദ്ഘാടനം ചെയ്തു. സമാപന ചടങ്ങില് വെച്ച് സമ്മാനാര്ഹരായ ടീമുകള്ക്ക് ഇരിങ്ങാലക്കുട രൂപത വികാരി ജനറാള് മോണ്. വില്സന് ഈരത്തറ സമ്മാനദാനം നിര്വഹിച്ചു. എകെസിസി പ്രസിഡന്റ് രഞ്ചി അക്കരക്കാരന് അധ്യക്ഷത വഹിച്ച ചടങ്ങില് മുന് സന്തോഷ് ട്രോഫി താരവും തൃപ്പുണിത്തുറ അസിസ്റ്റന്റ് കമാന്ഡന്റ് പോലീസുമായ സി.പി. അശോകന് മുഖ്യാതിഥിയായിരുന്നു. ‘ചിലങ്ക കോഴുക്കുള്ളി’ ഒന്നാം സ്ഥാനവും, ‘ സ്തംഭം ഇരിങ്ങാലക്കുട ‘ രണ്ടാം സ്ഥാനവും ‘ഫ്രണ്ട്സ് മേലഡൂര് ‘ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമ്മാനദാന സമ്മേളനത്തില് വൈസ് പ്രസിഡന്റ് ജോസ് മാമ്പിളളി, കത്തീഡ്രല് ട്രസ്റ്റിമാരായ ഷാജന് കണ്ടംകുളത്തി, ബിജു പോള് അക്കരക്കാരന്, എകെസിസി സെക്രട്ടറി സില്വി പോള് എന്നിവര് പ്രസംഗിച്ചു.

ഇര തേടിയെത്തിയ ദേശാടനപക്ഷികള്
ആനീസിനെ കൊന്നതാര്?അരും കൊല നടന്നിട്ട് ഇന്നേക്ക് ആറ് വര്ഷം, പ്രതികള് ഇന്നും കാണാമറയത്ത്
ബിവിഎം ഹയര് സെക്കന്ഡറി സ്കൂളില് രക്തദാന ക്യാമ്പ് നടത്തി
തന്മുദ്ര യുഡിഐഡി സമ്പൂര്ണ്ണ രജിസ്ട്രേഷന് ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്വഹിച്ചു
വോട്ടര് പട്ടിക തീവ്ര പരിഷ്കരണം; ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില് ഡോ.സദനം കൃഷ്ണന്കുട്ടിക്ക് എന്യുമറേഷന് ഫോറം കൈമാറി
ഇരിങ്ങാലക്കുട നഗരസഭാ വെല്നെസ് സെന്റര് തുറന്നു