സ്നേഹക്കൂട് പദ്ധതി തൃശൂർ ജില്ലാ റൂറൽ എസ്പി ഐശ്വര്യ ദോംഗ്രെ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ജനമൈത്രി പോലിസിന്റെയും ജെസിഐ ഇരിങ്ങാലക്കുടയുടേയും ആഭിമുഖ്യത്തിൽ സ്നേഹ കൂട് പദ്ധതി ആരംഭിച്ചു. ഇരിങ്ങാലക്കുടയിലേയും പരിസര പ്രദേശങ്ങളിലേയും അനാഥലയങ്ങളിൽ മാസത്തിൽ ഒരു ദിവസം അന്തേവാസികളോടൊത്തു ചെലവഴിച്ചു സഹായം ചെയ്യുന്ന പദ്ധതിയാണു സ്നേഹക്കൂട് പദ്ധതി. ഇരിങ്ങാലക്കുട സാന്ത്വന സദനിൽ തൃശൂർ ജില്ലാ റൂറൽ എസ്പി ഐശ്വര്യ ദോഗ്രേ ഉദ്ഘാടനം ചെയ്തു. ജെസിഐ ഇരിങ്ങാലക്കുട ലേഡി ജേസി വിംഗ് ചെയർ പേഴ്സണ്‍ നിഷിന നിസാർ, ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ. ഷൈജു, ജെസിഐ പ്രസിഡന്റ് മെജോ ജോണ്സണ്, സർകകിൾ ഇൻസ്പെക്ടർ അനിഷ് കരീം, എസ്ഐ എം.എസ്. ഷാജൻ എന്നിവർ പ്രസംഗിച്ചു.