കൗമാരക്കാരുടെ ആരോഗ്യ സംരക്ഷണത്തിനുള്ള പദ്ധതിയുടെ ഉദ്ഘാടനം ടോണി എനോക്കാരൻ നിർവഹിച്ചു
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ് ഇന്റർ നാഷണൽ ഡിസ്ട്രിക്റ്റ് 318 ഡിയുടെ വനിത വിഭാഗമായ ലയണ്‍ ലേഡി സർക്കിളിന്റെ നേതൃത്വത്തിൽ കൗമാരപ്രായക്കാരുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയുള്ള പദ്ധതിയുടെ ഉദ്ഘാടനം ഡിസ്ട്രിക്റ്റ് ഗവർണർ ടോണി എനോക്കാരൻ നിർവഹിച്ചു. തൃശൂർ പാലക്കാട് മലപ്പുറം ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ലയണ്‍ ലേഡി സർക്കിൾ പ്രസിഡന്റ് റോണി പോൾ, ട്രഷറർ സെലിൻ ജെയിംസ്, ഡിസ്ട്രിക്റ്റ് വൈസ് ഗവർണർ ജെയിംസ് വളപ്പില, ഡിസ്ട്രിക്റ്റ് വൈസ് ഗവർണർ ടി. ജയകൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ പി.എൻ. ഗോപകുമാർ, ഡോ. ആനി ജെയിംസ് എന്നിവർ പ്രസംഗിച്ചു.