പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കടയുടമ അറസ്റ്റിൽ
ഇരിങ്ങാലക്കുട: സാധനങ്ങൾ വാങ്ങാനെത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ കടയ്ക്കുള്ളിൽ വച്ചു പീഡിപ്പിച്ചെന്ന കേസിൽ കടയുടമ അറസ്റ്റിൽ. ഇരിങ്ങാലക്കുട ആസാദ് റോഡിൽ തടത്തിപറമ്പിൽ ബാബുവിനെ (62) നെയാണു റൂറൽ പോലീസ് മേധാവി ഐശ്വര്യ ദോഗ്രേയുടെ നിർദേശപ്രകാരം സിഐ അനീഷ് കരീം, എസ്ഐ എം.എസ്. ഷാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇരകളായ മൂന്നു പെണ്‍കുട്ടികളുടെ പരാതി പ്രകാരമാണ് കേസെടുത്തത്. കേസെടുത്തതറിഞ്ഞു നാടുവിടാനൊരുങ്ങിയ പ്രതിയെ തന്ത്രപൂർവം പോലീസ് പിടികൂടി. കൂടുതൽ കുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്ഐ മാരായ എൻ.കെ. അനിൽകുമാർ, കെ.പി. ജോർജ്, ഉദ്യോഗസ്ഥരായ ഉല്ലാസ് പൂതോട്ട്, ഉമേഷ്, ഷീജ, സന്തോഷ് കുമാർ, സതീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
എസ്ബിഐ എടിഎം കൗണ്ടറിന്റെ ഗ്ലാസ് ഡോര്‍ കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
കാട്ടൂരില്‍ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി; 3220 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ അയല്‍വാസിയെ ആക്രിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍