സ്കൂൾ പാഠ്യപദ്ധതികൾ ദൃശ്യവൽക്കരിച്ച് വിദ്യാർഥികളിലേക്കെത്തിക്കാൻ അധ്യാപകർ
സ്കൂൾ പാഠങ്ങൾ ഇനി യൂട്യൂബിൽ
ഠ വിദ്യാർഥികൾക്കായി പദ്ധതിയൊരുക്കി അധ്യാപകർ
ഠ ഒന്നുമുതൽ പത്തുവരെ ആദ്യഘട്ടത്തിൽ
ഠ രണ്ടാം ഘട്ടത്തിൽ എൻട്രൻസും കോളജ് പാഠങ്ങളും
ഇരിങ്ങാലക്കുട: സ്കൂൾ പാഠ്യപദ്ധതികൾ ദൃശ്യവൽക്കരിച്ച് വിദ്യാർഥികളിലേക്കെത്തിക്കാൻ അധ്യാപകർ. അധ്യാപക സഹകരണ സംഘമായ കൊടുങ്ങല്ലൂർ ടീച്ചേഴ്സ് സൊസൈറ്റിയാണ് ഒന്നുമുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങൾ യുട്യൂബ് ചാനൽവഴി വിദ്യാർഥികളിലേക്ക് എത്തിക്കുക.
രണ്ടാം ഘട്ടത്തിൽ എൻട്രൻസ് ക്ലാസുകളും കോളജ് പാഠഭാഗങ്ങളും സൗജന്യമായി ചാനലിലൂടെ വിദ്യാർഥികളിലേക്കെത്തിക്കും. യൂട്യൂബ് ചാനൽ ആരംഭിക്കുന്നതിന്റെ മുന്നോടിയായി നടവരന്പ് ഗവ. സ്കൂളിൽ നടന്ന ശിൽപശാല കെ എസ്ടിഎ സംസ്ഥാന ജനറൽ സെകട്ടറി എൻ.ടി. ശിവരാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളായ ജിതിൻ രാജ്, ഡാവിഞ്ചി സന്തോഷ്, വി.എ. അനീഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കൊടുങ്ങല്ലൂർ ടീച്ചേഴ്സ് സൊസൈറ്റി പ്രസിഡന്റ് ടി.എസ്. സജീവൻ, ചാനൽ എഡിറ്റർ പി.കെ. ഭരതൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, കല്ലംകുന്ന് ബാങ്ക് പ്രസിഡന്റ് പി.എൻ. ലക്ഷ്മണൻ, എൻ.കെ. അരവിന്ദാക്ഷൻ, കെ.കെ. രാജൻ, കഐസ്ടിഎ സംസ്ഥാന എക്സി. അംഗം വി.എം. കരിം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സാജൻ ഇഗ്നേഷ്യസ്, ടി.എം. ലത, വി.വി. ശശി, ബി. സജീവ്, ജീവൻ ലാൽ, സനോജ് രാഘവൻ, പി.ടി. അൻസിൽ, കെ എസ്ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.എസ്. സജീവൻ, ജില്ലാ സെക്രട്ടറി സി.എ. നസീർ എന്നിവർ പ്രസംഗിച്ചു.