മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട എക്സൈസ് ഓഫീസിനു മുന്നിലേക്ക് എഐടിയുസി മാർച്ചും ധർണയും നടത്തി
പുതിയ മദ്യനയം തിരുത്തണം: ടി.കെ. സുധീഷ്
ഇരിങ്ങാലക്കുട: കള്ള് വ്യവസായം ഉൾപ്പെടെയുള്ള പരന്പരാഗത വ്യവസായങ്ങൾ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്ത എൽഡിഎഫിന്റെ പ്രഖ്യാപനത്തിന് വിപരീതമായ പുതിയ മദ്യനയം ചെത്ത്-മദ്യ വ്യവസായത്തിന്റെ തകർച്ചയ്ക്ക് ആക്കംകൂട്ടുമെന്നു എഐടിയുസി തൃശൂർ ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ്. മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട എക്സൈസ് ഓഫീസിനു മുന്നിലേക്ക് ഇരിങ്ങാലക്കുട റെയ്ഞ്ച് ചെത്ത് മദ്യ തൊഴിലാളി യൂണിയനുകൾ (എഐടിയുസി) സംയുക്തമായി നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റേഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ ആക്ടിംഗ് സക്രട്ടറി കെ.വി. രാമകൃഷ്ണൻ, എഐടിയു സിമണ്ഡലം സെക്രട്ടറി കെ.കെ. ശിവൻ, മദ്യ വ്യവസായ തൊഴി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എസ്. രാധാകൃഷ്ണൻ, ബിജു ഉറുമീസ്, ചെത്ത് തൊഴിലാളി യൂണിയൻ പ്രസിഡന്റ് കെ.വി. രാമദേവൻ, മദ്യ വ്യവസായ തൊഴിലാളി യൂണിയൻ സെക്രട്ടറി കെ.ഡി. സുനിൽകുമാർ, ചെത്ത് തൊഴിലാളി യൂണിയൻ ട്രഷറർ എ.വി. രാജ്കുമാർ എന്നിവർ പ്രസംഗിച്ചു. സമരത്തിന് കെ.കെ. മദനൻ, എ.കെ. ഗോപാലകൃഷ്ണൻ, കെ.കെ. സുരേഷ്, എം.കെ. ഗിരി, എം.വി. അനിൽകുമാർ, എം.കെ. വേണുഗോപാൽ കെ.എസ്. കാർത്തികേയൻ എന്നിവർ നേതൃത്വം നൽകി.