സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഇരിങ്ങാലക്കുടയിലെ അഭിമാന താരങ്ങളെ മന്ത്രി ആര്. ബിന്ദു ആദരിച്ചു
ഇരിങ്ങാലക്കുട: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളായ ഇരിങ്ങാലക്കുടയിലെ അഭിമാന താരങ്ങളെ മന്ത്രി ആര്. ബിന്ദു ആദരിച്ചു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മാസ്റ്റര്‍ ഡാവിഞ്ചി, മികച്ച കുട്ടികളുടെ സിനിമയായ തെരഞ്ഞെടുത്ത പല്ലൊട്ടി 90 കിഡ്സിന്റെ സംവിധായകന് ജിതിന് രാജ്, കാമറാമാന് ഷാരോണ്‍, സിനിമയില്‍ അഭിനയിച്ച അഗ്രജ് എം. രഘുനാഥ് തുടങ്ങിയവരെയാണ് ആദരിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് അധ്യക്ഷതവഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനിഷ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.കെ. പ്രീതി, പിടിഎ പ്രസിഡന്റ് ഗീതാഞ്ജലി ബിജു, ഒഎസ്എ പ്രസിഡന്റ് പ്രദീപ് മേനോന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍