രാജ്യാന്തര റിസേര്‍ച്ച് കോണ്‍ഫറന്‍സില്‍ ഡോ. കെ.ജെ. വര്‍ഗീസ് മുഖ്യപ്രഭാഷകന്‍
ഇരിങ്ങാലക്കുട: ബാങ്കോക്കില്‍ ഈ മാസം 26 മുതല്‍ 28 വരെ നടക്കുന്ന രാജ്യാന്തര റിസേര്‍ച്ച് കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്താന്‍ ക്ഷണിതാവായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് അസോസിയേറ്റ് പ്രഫസറും ഇന്റര്‍നാഷണല്‍ ഡീനുമായ ഡോ. കെ.ജെ. വര്‍ഗീസ് പങ്കെടുക്കും. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് ടീച്ചഴ്സ് അഡമിനിറ്റ സ്റ്റേഴ്സ് റിസേര്‍ച്ചേഴ്സ് എന്ന സംഘടനയും തായ്ലന്റിലെ രാജ്മംഗല ടെക്നോളജി യൂണിവേഴ്സിറ്റിയും ലൈസിയം നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയും സംയുക്തമായാണു ഈ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. ഈ കോണ്‍ഫറന്‍സില്‍ വച്ച് ക്രൈസ്റ്റ് കോളജും ആതിഥേയ യൂണിവേഴ്സിറ്റികളുമായി അക്കാദമിക രംഗത്തും ഗവേഷകരംഗത്തും ഒരുമിച്ചു പ്രവര്‍ത്തിക്കാനുള്ള ധാരാണാപത്രം ഒപ്പുവക്കും. 25നു ബാങ്കോക്കില്‍ വച്ച്തന്നെ നടക്കുന്ന എഡുക്കേഷണല് സെന്‍സേഷന്‍സ് എന്ന അന്താരാഷ്ട്ര സംഘടനയുടെ രാജ്യാന്തര വിദ്യാഭ്യാസ സംരംഭക സമ്മേളനത്തിലും മുഖ്യ പ്രഭാഷകനാണ് ഡോ. വര്‍ഗീസ്.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി