കരുവന്നൂര്‍ അഴിമതി; എ.സി. മൊയ്തീന് രാജിവച്ച് അന്വേഷണം നേരിടണം: എം.പി. ജാക്സണ്
മുരിയാട്: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട ഇഡിയുടെ അന്വേഷണം നേരിടുന്ന എ.സി. മൊയ്തീന് എംഎല്‍എ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് കെപിസിസി നിര്‍വാഹക സമിതിയംഗം എം.പി. ജാക്സണ് ആവശ്യപ്പെട്ടു. എ.സി. മൊയ്തീന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പുള്ളി, ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത്, വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, സെക്രട്ടറിമാരായ എം.എന്‍. രമേശ്, സാജു പാറേക്കാടന്‍, ശ്രീജിത്ത് പട്ടത്ത്, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോളി ജേക്കബ്, എന്‍.എല്‍. ജോണ്സണ്, ഐ.ആര്. ജെയിംസ്, ജോമി ജോണ്‍, എബിന് ജോണ്‍, കെ.കെ. വിശ്വനാഥന്, പഞ്ചായത്തംഗങ്ങളായ സേവിയര്‍ ആളൂക്കാരന്‍, നിത അര്ജുനന് എന്നിവര്‍ പ്രസംഗിച്ചു.