ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കിന്റെ നൂറ്റി അഞ്ചാമത് വാര്‍ഷിക പൊതുയോഗം നടത്തി

ഇരിങ്ങാലക്കുട: ടൗണ്‍ സഹകരണ ബാങ്കിന്റെ നൂറ്റി അഞ്ചാമത് വാര്‍ഷിക പൊതുയോഗം നടന്നു. ബാങ്ക് ചെയര്മാന് എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു. ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ടി.കെ. ദിലീപ്കുമാര് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാങ്ക് അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ എപ്ലസ് നേടിയവരെയും, പ്ലസ് ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരെയും ക്യാഷ് അവാര്‍ഡ് നല്കി ആദരിച്ചു. ബാങ്ക് വൈസ് ചെയര്മാന് അഡ്വ. പി.ജെ. തോമസ് സ്വാഗതവും, ബാങ്ക് ഡയറക്ടര്‍ ഫിലോ മാത്യു നന്ദിയും പറഞ്ഞു.