ജീവിക്കാന്‍ സുമനസ്സുകളുടെ കാരുണ്യം തേടി വള്ളിവട്ടം സ്വദേശിനി അഞ്ചു
ഇരിങ്ങാലക്കുട: വള്ളിവട്ടം നെടുവന്‍കാട് താമസിക്കുന്ന പാലയ്ക്കാപറമ്പില്‍ മുരുകേശന് പ്രേമ ദമ്പതികളുടെ ഇളയമകളും മുല്ലത്ത് വിപിന്റെ ഭാര്യയുമായ അഞ്ചു ( 32 )സുമനസ്സുകളുടെ കാരുണ്യം തേടുന്നു. ഇരു വൃക്കകളും തകരാറിലായതിനാല്‍ അഞ്ചു എറണാകുളം ലിസ്സി ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവ് ഓട്ടോറിക്ഷ ഡ്രൈവറാണ്. കയ്യിലുണ്ടായിരുന്നതും കടം വാങ്ങിയുമാണ് ഇതുവരെ ചികിത്സ നടത്തി പോന്നിരുന്നത്.
വൃക്ക മാറ്റി വെക്കല്‍ മാത്രമാണ് പോംവഴിയായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വൃക്ക മാറ്റി വെക്കുന്നതിന് ഭാരിച്ച തുകയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വൃക്ക നല്കുവാന് ഒരാള്‍ തയ്യാറായിട്ടുണ്ട്. ലാളന ലഭിച്ച് വളരേണ്ട കുഞ്ഞ് അമ്മയുടെ വേദന കണ്ടാണ് ഓരോ ദിനങ്ങളും കഴിച്ചുകൂട്ടുന്നത്. അഞ്ചുവിന്റെ ജീവന് രക്ഷിക്കുവാന്‍ തുടര്‍ചികിത്സക്കാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് വി.ആര്. സുനില്‍കുമാര്‍ എംഎല്‍എ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഡേവീസ് മാസ്റ്റര്‍,
വെള്ളാങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.എം. മുകേഷ്,ജില്ലാ പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ ഷീല അജയഘോഷ്, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ ബിനോയ് ബാലകൃഷ്ണന് എന്നിവര്‍ രക്ഷാധികാരി കളായും കെ.പി. മോഹനന് ചെയര്‍മാനും വാര്‍ഡ് മെമ്പര്‍ സുജന ബാബു കണ്‍വീനറായും ഉള്ള സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്.
സഹായത്തിനായി അഞ്ചു ചികിത്സാ സഹായ നിധി എന്നപേരില്‍ കേരള ഗ്രാമീണ്‍ ബാങ്ക് വള്ളിവട്ടം ശാഖയില്‍ ഒരു ജോയിന്റ് എക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഈ എക്കൗണ്ട് നമ്പറിലേക്ക് അകമഴിഞ്ഞ സഹായങ്ങള്‍ നല്കി സഹകരിക്കണമെന്ന് കെ.പി. മോഹനന് (ചെയര്മാന്), സുജന ബാബു ( കണ്‍വീനര്‍) എന്നിവര്‍ അദ്യര്‍ത്ഥിച്ചു.അഞ്ചു ചികിത്സാ സഹായനിധി ,കേരള ഗ്രാമീണ്‍ ബാങ്ക് വള്ളിവട്ടം ശാഖ
A/C. 40713101036844
IFSC: KLGB0040713