ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ സെന്റ് ജോസഫ്സ് കോളേജില്‍ സൗജന്യ കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് നടത്തി
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം റീജീണല്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ച് സെന്റ് ജോസഫ്സ് കോളേജ് എന്‍എസ്എസ് യൂണിറ്റുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് ലയണ്‍സ് ഡിസ്ട്രിക്റ്റ് കോര്‍ഡിനേറ്റര്‍ ജോണ്സണ് കോലംങ്കണ്ണി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അഡ്വ. ജോണ്‍ നിധിന് തോമസ് അധ്യക്ഷത വഹിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബ്ലെസി മുഖ്യപ്രഭാഷണം നടത്തി. സെന്റ് ജോസഫ്സ് കോളേജ് എന്‍എസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍മാരായ വീണ സാനി, അമൃത തോമസ്, ക്ലബ്ബ് ട്രഷറര്‍ അഡ്വ. മനോജ് ഐബന്, കൗണ്‍സിലര്‍ ഫെനി എബിന്, ബിജോയ് പോള്‍, റെന്‍സി ജോണ്‍ നിധിന്, റോണി പോള്‍ എന്നിവര്‍ സംസാരിച്ചു.