ചാവറയച്ചന് കാലഘട്ടത്തിന്റെ പ്രതീകം: അഡ്വ. പി.എസ്. ശ്രീധരന് പിള്ള
ഇരിങ്ങാലക്കുട: ചാവറയച്ചന് കാലഘട്ടത്തിന്റെ പ്രതീകമെന്ന് ഗോവ ഗവര്‍ണ്ണര്‍ അഡ്വ. പി. എസ് ശ്രീധരന് പിള്ള. ക്രൈസ്റ്റ് കോളേജ് സംഘടിപ്പിച്ച ലെഗസി ഓഫ് സെന്റ് ചാവറ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പില്കാലത്ത് സാമൂഹിക മാറ്റത്തിന് നിദാനമായ പല പരിഷ്കാരങ്ങളും തുടങ്ങിയത് ചാവറയച്ചന് ആയിരുന്നു.
സംസ്കൃത വിദ്യാഭ്യാസം, അഗതി പരിപാലനം, വിദ്യാഭ്യാസത്തിന്റെ സാമൂഹിക വല്കരണം എന്നിവ അദ്ദേഹം ഉദാഹരിച്ചു.ചടങ്ങില്‍ അമേരിക്കന്‍ പേറ്റന്റ് നേടിയ ഡോ. വി പി ജോയി, കേരള ശാസ്ത്ര സാഹിത്യ അവാര്‍ഡ് നേടിയ ഡോ. സുധികുമര്, കേരള സര്‍ക്കാരിന്റെ ഇന്നോവേഷന്‍ അവാര്‍ഡ് നേടിയ ഡോ. സുബിന് കേ ജോസ്, ലോക പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപില്‍ വെള്ളി മെഡല്‍ നേടിയ ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥിനി പ്രതീക്ഷ സുകുമാരന്‍, ഡി എസ് ടി പദ്ധതി നേടിയ ഡോ വി. സമ്പത്ത് കുമാര്‍ എന്നിവരെ ഗവര്‍ണര്‍ ആദരിച്ചു.
കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി നവീകരിച്ച ജലഗുണ നിലവാരം പരിശോധിക്കുന്ന ലബോറട്ടറി അദ്ദേഹം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ്, മാനേജര്‍ ഫാ. ജോയി പീണിക്കപറമ്പില്‍, വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഷീബ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.