ക്രൈസ്റ്റ് കോളേജ് ബാങ്കോക്കിലെ മേത്തരാത്ത് യൂണിവേഴ്സിറ്റിയുമായി പഠന ഗവേഷണ സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പു വച്ചു
ഇരിങ്ങാലക്കുട:ക്രൈസ്റ്റ് കോളേജ് ബാങ്കോക്കിലെ മേത്തരാത്ത് യൂണിവേഴ്സിറ്റിയുമായി പഠന ഗവേഷണ സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പു വച്ചു. അധ്യാപക വിദ്യാര്‍ത്ഥി വിനിമയം, ഗവേഷണം, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, സിലബസ് പരിഷ്കരണം, അന്താരാഷ്ട്ര ക്രെഡിറ്റ് ട്രാന്‍സഫര്‍ എന്നി മേഖലകളിലാണ് സഹകരണം. മേത്തരത്ത് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് യൂണിവേഴ്സിറ്റി പ്രസിഡണ്ട് പ്രഫ.ചൗ ഫെയ്, ഇന്റര്‍ നാഷണല്‍ ഡീന്‍ പ്രഫ. ചന്യാ എന്നിവരും ക്രൈസ്റ്റ് കോളേജിനെ പ്രതിനിധീകരിച്ച് മാനേജര്‍ ഫാ.ജോയ് പീനിക്കാപറമ്പില്‍, പ്രിന്‍സിപ്പല്‍ ഫാ. ഡോ.ജോളി ആന്‍ഡ്രൂസ്, ഡീന്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡോ.കെ. ജെ വര്‍ഗിസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ക്രൈസ്റ്റ് കോളേജിനു വിവിധ രാജ്യങ്ങളിലായി ഇരുപതോളം യൂണിവേഴ്സിറ്റികളുമായി പഠന ഗവേഷണ മേഖലകളില്‍ ധാരണയുണ്ട്.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം