മുരിയാട് പഞ്ചായത്ത് പൊതുകുളമായ അയ്യന്കുളത്തില് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
മുരിയാട്: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപ്പഞ്ചായത്തിലെ പൊതുജലാശയങ്ങളിലും സ്വകാര്യ കുളങ്ങളിലും കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പഞ്ചായത്ത് പൊതുകുളമായ അയ്യന്കുളത്തില് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സരിതാ സുരേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ തോമസ് തൊകലത്ത്, ശ്രീജിത്ത് പട്ടത്ത്, ഫിഷറീസ് ഉദ്യോഗസ്ഥയായ എം.എസ്. ബിന്ദു, അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ അനില്‍ കുമാര്‍ മംഗലത്ത് എന്നിവര്‍ പ്രസംഗിച്ചു. കട്ല, റോഹു, ഗ്രാസ്കാര്‍പ്പ് എന്നീ ഇനങ്ങളെയാണു നിക്ഷേപിച്ചത്.