കുര്‍ദിസ്ഥാനില്‍ (ഇറാഖ്) മൃദഗകച്ചേരി
ഇറാഖിലെ കുര്‍ദിസ്ഥാനില്‍ നടന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി ഇരിഞ്ഞാലക്കുട കൊരമ്പ് മൃദംഗ കളരിയിലെ വിദ്യാര്‍ത്ഥികളായ അഞ്ചു വയസുക്കാരന് സിദ്ധാര്‍ഥ് ഒമ്പത് വയസുക്കാരി സാത് വിക എന്നിവര്‍ മൃദഗകച്ചേരി അവതരിപ്പിക്കുന്നു.
ഇരിങ്ങാലക്കുട : ഇറാഖിലെ കുര്‍ദിസ്ഥാനില്‍ നടന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി ഇരിഞ്ഞാലക്കുട കൊരമ്പ് മൃദംഗ കളരിയിലെ വിദ്യാര്‍ത്ഥികളായ അഞ്ചു വയസുക്കാരന് സിദ്ധാര്‍ഥ് ഒമ്പത് വയസുക്കാരി സാത് വിക എന്നിവര്‍ ഓണ്‍ലൈനായി അവതരിപ്പിച്ച മൃദഗകച്ചേരി കാണികള്‍ക് ഏറെ ഹൃദ്യമായി. കഴിഞ്ഞ ഒരുവര്‍ഷമായി ഓണ്‍ലൈനായി കൊരമ്പ് വിക്രമന് നമ്പൂതിരിയുടെ ശിഷ്യത്ത്തില് ശാസ്ത്രിയമായി പഠിക്കുന്ന രണ്ടുപേരും അര മണിക്കൂര്‍ നീണ്ടു നിന്ന കച്ചേരിയില്‍ തന്നോളം വലിപ്പത്തില്‍ ഉള്ള മൃദഗം അസാധ്യമായി വായിച്ചത് കാണികളില്‍ ഏറെ കൗതുകം ഉയര്‍ത്തി. ഓണ്‍ലൈനായി ആര്യ ഉല്ലാസ് പാടുകയും ഗഞ്ചിറ ആനന്ദകൃഷ്ണ, മൃദഗം അനന്തറാം എന്നിവര്‍ വായിക്കുകയും ചെയ്തു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യഭൂമിയില്‍ മായാശിരസ് കൂടിയാട്ടം അരങ്ങേറി
ചെന്ത്രാപ്പിന്നി എസ്എന്‍ വിദ്യാഭവന് സീനിയര്‍ സെക്കന്‍ഡറി സ്കൂളിന് കിരീടം
ഒപ്പനച്ചുവടില് ഇരട്ട മികവ്; ഡോ. രാജു ഡേവീസ് സ്കൂളും എസ്എന്‍ വിദ്യാഭവനും ഒന്നാമത്
മാര്‍ഗംകളിയില്‍ മികവിന്റെ ചുവടുകള്‍; എസ്എന്‍ വിദ്യാഭവന് ഒന്നാം സ്ഥാനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ഹോക്കി വനിത വിഭാഗത്തില്‍ ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം