കനോലി കനാലിലേക്ക് എത്തുന്ന കാക്കാതിരുത്തി പുഴയുടെ ഭാഗമായ കെട്ടുച്ചിറ മേഖലയില്‍ പുഴയില്‍ മാലിന്യം തള്ളുന്നു
കോണത്തുക്കുന്ന്: കനോലി കനാലിലേക്ക് എത്തുന്ന കാക്കാതിരുത്തി പുഴയുടെ ഭാഗമായ കെട്ടുച്ചിറ മേഖലയില്‍ പുഴയില്‍ അറവുമാലിന്യവും കക്കൂസ് മാലിന്യവും തള്ളുന്നതു പതിവാകുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് ബണ്ട് റോഡിനു സമീപം തള്ളിയ പോത്തിന്റെ ജഡം കണ്ടെത്തിയിരുന്നു. പോത്തിന്റെ ജഡം നീക്കം ചെയ്യണമെന്നു നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. പ്രദേശവാസികള്‍ കനാല്‍ പരിസരത്തു തന്നെ കുഴിച്ചിട്ടു. പുഴയില്‍ മാലിന്യം തള്ളുന്നത് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗം അടയ്ക്കുന്നതായി നാട്ടുകാര്‍ പറയുന്നു. കെട്ടുച്ചിറ മേഖലയില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.