അവിട്ടത്തൂര്‍ സ്കൂളില്‍ മേരി മഠി മേരാ ദേശ് കാമ്പയിന്
അവിട്ടത്തൂര്‍ : മേരി മഠി മേരാ ദേശ് ക്യാമ്പയിനും , അമൃത് കലശ് യാത്രയും അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍ എസ് എസ് യൂണിറ്റ് നടത്തി. എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ വീടുകളില്‍ നിന്നും കൊണ്ടുവന്ന മണ്ണ് കലശ കുംഭത്തില്‍ ആക്കി എന്‍ എസ് എസ് ലീഡര്‍ സി. ജി. ആര്യ. പഞ്ചപ്രാന്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വ്യോമസേനയില്‍ ദീര്‍ഘകാല സേവനമനുഷ്ഠിച്ച് വിരമിച്ച എ. വിജയകുമാര്‍ നെ പൊന്നാടയണിയിച്ച് ആദരിച്ചു. രാജ്യത്തെ എല്ലാ ഗ്രാമങ്ങളില്‍ നിന്നും മണ്ണ് ശേഖരിച്ച് ഡല്‍ഹിയില്‍ എത്തിക്കുകയും രാജ്യസുരക്ഷയ്ക്കായി വീര മൃത്യു വരിച്ചവരുടെ ബന്ധുക്കളും കുടുംബവും ചടങ്ങില്‍ സംബന്ധിക്കുകയും ചെയ്യും . പി.ടി.എ. പ്രസിഡന്റ് കെ.എസ്. സജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാനേജര്‍ കെ കെ കൃഷ്ണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ . എ വി.രാജേഷ് , മാനേജ്മെന്റ് കമ്മിറ്റി അംഗം എ. സി. സുരേഷ്, എന്‍ എസ് എസ് കോഡിനേറ്റര്‍ എസ്. സുധീര്‍, ദര്‍ശന വാരിയര്‍, അര്ജുന്. ആര് എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി
സെന്റ് ജോസഫ്സില്‍ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു