ചെളിയില്‍ കുഴഞ്ഞ റോഡില്‍ വാഴവച്ചു ബിജെപി

മുരിയാട് പഞ്ചായത്തിലെ ഊരകം - കോമ്പാറ, ഊരകം - മടത്തിക്കര റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു ബിജെപി റോഡില്‍ വാഴ വച്ച് പ്രതിഷേധിക്കുന്നു
ഇരിങ്ങാലക്കുട : പുല്ലൂര്‍ – മുരിയാട് പഞ്ചായത്തിലെ ഊരകം – കോമ്പാറ, ഊരകം – മടത്തിക്കര റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു ബിജെപി റോഡില്‍ വാഴ വച്ച് പ്രതിഷേധിച്ചു. ബിജെപി മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് അനീഷ് തുറവന്‍കാട് ഉദ്ഘാടനം ചെയ്തു.ഉണ്ണിക്കൃഷ്ണന് എടച്ചാലി അധ്യക്ഷത വഹിച്ചു. സി.എന്‍. സന്തോഷ്, സജിത്ത് വട്ടപ്പറമ്പില്‍ ശ്രീജേഷ് ഊരകം, രാജീവ് കൊച്ചേരി, വിനോദ് ഐക്കരപറമ്പില്‍ എന്നിവര്‍ സുരേന്ദ്രന് കോട്ടപ്പുറം, സദാനന്ദന് പാച്ചേരി, ഗിരീഷ് എടച്ചാലി, രവീന്ദ്രന്, സജിത്ത് ചന്ദ്രന്, മഹേഷ് മാഞ്ഞോളി മോഹനന് എന്നിവര്‍ നേതൃത്വം നല്കി.