താണിശ്ശേരി കല്ലട ഹരിപുരം തെക്കേ കാവപ്പുര റോഡ് ഉദ്ഘാടനം മന്ത്രി ഡോ ആര് ബിന്ദു നിര്‍വ്വഹിച്ചു
ഇരിങ്ങാലക്കുട: 2.15 കോടി രൂപ ചിലവില്‍ പുനര്‍നിര്‍മ്മിച്ച താണിശ്ശേരി കല്ലട മുതല്‍ ഹരിപുരം വഴി തെക്കേ കാവപ്പുര ജംഗ്ഷന് വരെ ഉള്ള 3.27 കിലോമീറ്റര്‍ റോഡിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര് ബിന്ദു നിര്‍വ്വഹിച്ചു. താണിശ്ശേരി കല്ലട ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ ടി എന്‍ പ്രതാപന് എം പി അധ്യക്ഷത വഹിച്ചു. കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് സ്വാഗതം ആശംസിച്ചു.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് രമേഷ്, പഞ്ചായത്ത് മെമ്പര്‍മാരായ രജനി നന്ദകുമാര്‍, അംബിക സുഭാഷ്, ലൈജു ആന്റണി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ ടി പ്രസാദ്, ബാസ്റ്റിന് ഫ്രാന്‍സിസ്, കെ എസ് ബൈജു, അജയന് തറയില്‍, പി എം ജി എസ് വൈ ഉദ്യോഗസ്ഥരായ ഡേവിഡ്, മോറിസ് ഡി ജോണ്‍, റോസ് സോളി എന്നിവര്‍ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സരിത വിനോദ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ എം ബാലകൃഷ്ണന്, മുന്‍ പഞ്ചായത്ത് മെമ്പര്‍മാരായ ഇ ബി അബ്ദുള്‍ സത്താര്‍, ശ്രീജിത്ത് വട്ടപ്പറമ്പില്‍, പ്രമീള അശോകന് എന്നിവര്‍ പങ്കെടുത്തു.