ആല്‍ഫ പാലിയേറ്റീവ് കെയര്‍ വെള്ളാങ്ങല്ലൂര്‍ ലിങ്ക് സെന്റര്‍ ലോക പാലിയേറ്റീവ് ദിനം ആചരിച്ചു
ഇരിങ്ങാലക്കുട: ലോക പാലിയേറ്റീവ് ദിനം ആല്‍ഫ പാലിയേറ്റീവ് കെയര്‍ വെള്ളാങ്ങല്ലൂര്‍ ലിങ്ക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. ലിങ്ക് സെന്ററില്‍ നടന്ന പരിപാടി ആക്ടിംഗ് പ്രസിഡന്റ് ഷഫീര്‍ കാരുമാത്ര പ്രതിജ്ഞ ചൊല്ലി ഉദ്ഘാടനം ചെയ്തു. ലിങ്ക് സെന്റര്‍ ട്രഷറര്‍ മെഹര്ബാന് ശിഹാബ്, വൈസ് പ്രസിഡന്റ് അബ്ദുള്‍ ഷുക്കൂര്‍, പിആര്‍ഒ ഇബ്രാഹിം ഹാജി, ജോയിന്റ് സെക്രട്ടറി സറീന ജേക്കബ്, സെക്രട്ടറി പി.ഐ. മുഹമ്മദ് സലിം എന്നിവര്‍ പ്രസംഗിച്ചു. ആല്‍ഫ പരിചരണത്തിലെ നിര്‍ധന കുടുംബത്തിലെ കുട്ടിക്ക് സൈക്കിളും ധനസഹായവും കരീം തോപ്പില്‍ കൈമാറി.

പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
പറപ്പൂക്കര കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ ലോക ഹൃദയദിനാചരണം സംഘടിപ്പിച്ചു