അപകടത്തില്‍പ്പെട്ട യുവതിക്ക് ആശ്വാസമായ ഓട്ടോ ഡ്രൈവറെ അനുമോദിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൊടുങ്ങല്ലൂര്‍ റൂട്ടിലെ കുഴിയില്‍ വീണു പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരിയായ ഷേര്‍ളിയെ അപകടം കണ്ടിട്ടും നിര്‍ത്താതെ പോയ യാത്രക്കാരില്‍ നിന്നും വ്യത്യസ്തനായി ഓട്ടോ ഡ്രൈവറായ യുവാവ് രക്ഷകനായി. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറായ തൊട്ടിപ്പാള്‍ സ്വദേശി ടി.കെ. ഉണ്ണികൃഷ്ണനാണ് സഹായത്തിനെത്തിയത്. തികച്ചും മാതൃകാപരമായ ഈ പ്രവര്‍ത്തനത്തെ സഹപ്രവര്‍ത്തകരായ ഓട്ടോഡ്രൈവര്‍മാരുടെ കൂട്ടായ്മ യോഗം ചേര്‍ന്ന് അനുമോദിച്ചു. പുരുഷോത്തമന്, മാണിക്യന്, വിദ്യാധരന്, നന്ദന്, രഘു, ലിഖിദാസ് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു