വനിതാ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എംഎം മുകേഷ് നിർവഹിച്ചു
ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച വനിതാ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എംഎം മുകേഷ് ഉദ്ഘാടനം ചെയ്യുന്നു.
കോണത്തുക്കുന്ന് : ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഹെല്‍ത്ത് ക്യാമ്പിന്റെ ഭാഗമായി വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെയും വെള്ളാങ്ങല്ലൂര്‍ ഗവ:ഹോമിയോ ഡിസ്പന്‍സറി യുടെയും സംയുക്കാഭിമുഖ്യത്തില്‍ വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വനിതാ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എംഎം മുകേഷ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജിയോ ഡേവിസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ സുജന ബാബു, വൈസ് പ്രസിഡന്റ് ഫസ്ന റിജാസ്, മെമ്പര്‍മാരായ ഷംസു വെളുത്തേരി, സിന്ധു ബാബു, ടി കെ ഷറഫുദ്ധീന്‍ , സിമി റഷീദ്, ഷിബി അനില്‍, ഷീല സജീവന്, സദഖത്ത്, ബിജു പോള്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ നിതിന്‍ ദേവ് എന്നിവര്‍ സംസാരിച്ചു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു