ഇരിങ്ങാലക്കുട ലയണ്‍ ലേഡി ഓഫ് ലയണ്‍സ് ക്ലബ് ഗ്യാസ് അടുപ്പുകളും അനുബന്ധ സാധന സാമഗ്രികളും വിതരണം ചെയ്തു

ഇരിങ്ങാലക്കുട ലയണ്‍ ലേഡി ഓഫ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഗവ.മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്ക്കൂളിലേക്ക് ഗ്യാസ് അടുപ്പുകളും അനുബന്ധ സാധന സാമഗ്രികളുംനല്കുന്നതിന്റെ ഉദ്ഘാടനം ലയണ്‍സ് ക്ലബ്ബ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ടി. ജയകൃഷ്ണന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണ്‍ ലേഡി ഓഫ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഗവ.മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ണ്ടറി സ്ക്കൂളിലേക്ക് ഗ്യാസ് അടുപ്പുകളും അനുബന്ധ സാധന സാമഗ്രികളും വിതരണം ചെയ്തു. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് അഡ്വ ജോണ്‍ നിധിന് തോമസ് അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ്ബ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ടി. ജയകൃഷ്ണന് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സ്ക്കൂള് പ്രിന്‍സിപ്പല്‍ ഉഷ ടീച്ചര്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. ലയണ്‍ ലേഡി പ്രസിഡന്റ് റെന്‍സി ജോണ്‍ നിധിന് മുഖ്യ പ്രഭാഷണം നടത്തി. ലയണ്‍ ലേഡി സെക്രട്ടറി മിഡ്ലി റോയ്, ട്രഷറര്‍ റിങ്കു മനോജ്, ഡിസ്ട്രിക്റ്റ് കോര്‍ഡിനേറ്റര്‍ ഉണ്ണി വടക്കാഞ്ചേരി, അഡ്വ. മനോജ് ഐബന് എന്നിവര്‍ സംസാരിച്ചു.