കൂടല്‍മാണിക്യ ക്ഷേത്രദര്‍ശനത്തിന് എത്തിയ കോണ്‍ഗ്രസ് നേതാവിന്റെ കാറിനുനേരെ ആക്രമണം
കൂടല്‍മാണിക്യം ക്ഷേത്രദര്‍ശനത്തിന് എത്തിയ കോണ്‍ഗ്രസ് നേതാവ് എം. എസ്. അനില്‍കുമാറിന്റെ കാറിന്റെ ചില്ലുതകര്‍ത്ത നിലയില്‍.
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യ ക്ഷേത്രദര്‍ശനത്തിന് എത്തിയ കോണ്‍ഗ്രസ് നേതാവ് അഡ്വ.എം.എസ്. അനില്‍കുമാറിന്റെ കാറിനുനേരെ ആക്രമണം. ഇന്നലെ വൈകീട്ട് എഴേ മുക്കാലോടെയായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയില്‍ കാര്‍ പാര്ക്കുചെയ്യാന് ശ്രമിക്കുന്നതിനിടയില്‍ ഇതുവഴി ബൈക്കില്‍വന്ന രണ്ട് യുവാക്കള്‍ പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കിക്കുകയും കല്ലെടുത്ത് കാറിന്റെ ചില്ല് തകര്‍ക്കുകയുമായിരുന്നുവെന്ന് അനില്‍കുമാര്‍ പറഞ്ഞു. ദേവസ്വത്തിലും പോലീസിലും വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പോലീസ് സംഘം സിസിടിവി കാമറ ദൃശ്യങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന ഭീഷണി; യുവതിയെക്കൊണ്ട് നഗ്നവീഡിയോകള്‍ അയപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
എംഡിഎംഎയും ഡിജിറ്റല്‍ ത്രാസും ലഹരിവില്‍പ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച പണവുമായി പ്രതി പിടിയില്‍
തെളിവ് മായ്ക്കാന്‍ മുളകുപൊടി വിതറി;പാക്കറ്റിലെ വിരലടയാളം പ്രതിയെ കുടുക്കി
കാറളത്ത് വയോധികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 15 പവനോളം സ്വര്‍ണം കവര്‍ന്നു; പ്രതി അറസ്റ്റില്‍