ജീവിതപരാജയങ്ങള്ക്ക് ലഹരി ഒരിക്കലും പരിഹാരമല്ല: ഋഷിരാജ് സിംഗ്

വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാതലത്തില്‍ നടത്തുന്ന ഇംഗ്ലീഷ് പ്രസംഗമത്സരം വോക്സലന്സിന്റെ ലോഗോ പ്രകാശനം ഋഷിരാജ് സിംഗ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജ് വിമുക്തി ക്ലബിന്റെ നേതൃത്വത്തില്‍ ലഹരിവിമുക്ത ക്ലാസ് നടത്തി. മുന്‍ സംസ്ഥാന എക്സൈസ് ഡയറക്ടര്‍ ഋഷിരാജ് സിംഗ് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ജീവിതപരാജയങ്ങള്ക്ക് ലഹരി ഒരിക്കലും ഒരു പരിഹാരമാവില്ലെന്നും മനസും ശരീരവും ആരോഗ്യപരമായി സൂക്ഷിക്കുകയെന്നുള്ളത് മാത്രമാണ് ജീവിതനൈരാശ്യങ്ങളില് നിന്നും മുക്തിനേടാനുള്ള ഏകമാര്‍ഗമെന്നും അദ്ദേഹം വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാതലത്തില്‍ നടത്തുന്ന ഇംഗ്ലീഷ് പ്രസംഗമത്സരം വോക്സലന്സിന്റെ ലോഗോ പ്രകാശനംചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ജോസ് കെ. ജേക്കബ് അധ്യക്ഷതവഹിച്ചു. കോളേജ് ഡീന്‍ എം.വി. ജോബിന്, പ്രഫ.സി.സി. സുപ്രഭ എന്നിവര്‍ പ്രസംഗിച്ചു.