പുല്ലൂര്‍ നാടക രാവിന്റെ അവാര്‍ഡ് ദാനസമ്മേളനം സംഗീത നാടക അക്കാദമി ചെയര്മാന് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന് കുട്ടി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: പുല്ലൂര്‍ ചമയം നാടകവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പുല്ലൂര്‍ നാടക രാവിന്റെ അവാര്‍ഡ് ദാനസമ്മേളനം സംഗീത നാടക അക്കാദമി ചെയര്മാന് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന് കുട്ടി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ താരം ടിനി ടോം മുഖ്യാതിഥിയായിരുന്നു. കലാഭവന്‍ മണി സ്മാരക പുരസ്കാരം നാടന്‍പാട്ട് കലാകാരി പ്രസീദ ചാലക്കുടിക്ക് നല്കി. ചമയം പ്രസിഡന്റ് എ.എന്‍ രാജന് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സജു ചന്ദ്രന്, കലാഭവന്‍ നൗഷാദ്, പി.കെ. കിട്ടന്, വര്‍ഗീസ് പാലാട്ടി, സുന്ദര്‍ നടവരമ്പ്, ടി.ജെ. സുനില്‍ കുമാര്‍, കിഷോര്‍ പള്ളിപ്പാട്ട് എന്നിവര്‍ പങ്കെടുത്തു.