ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ കേരള സ്കൂള്‍ ശാസ്ത്രോത്സവ ഉദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിർവഹിച്ചു
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ കേരള സ്കൂള്‍ ശാസ്ത്രോത്സവം കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
കാറളം : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ കേരള സ്കൂള്‍ ശാസ്ത്രോത്സവം കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. കാറളം വിഎച്ച്എസ്എസ്, എഎല്‍പിഎസ് സ്കൂള്‍, കമ്യൂണിറ്റി ഹാള്‍, കാറളം ചര്‍ച്ച് ഹാള്‍ എന്നിവിടങ്ങളിലാണു മേള നടക്കുന്നത്. കാറളം ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല ഡിഇഒ ബാബു പ്രസാദ് ശാസ്ത്രസന്ദേശം നല്കി. കാറളം വിഎച്ച്എസ്എസ് മാനേജര്‍ കാട്ടിക്കുളം ഭരതന് മുഖ്യപ്രഭാഷണം നടത്തി. വിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ടി.എസ്. സന്ധ്യ, സുനില്‍ മാലാന്ത്ര, അംബിക സുഭാഷ്, രജനി നന്ദകുമാര്‍, ടി.എസ്. ശശികുമാര്‍, എം.എസ്. സുരേഷ്, വി.എ. കരീം, എന്‍.എന്‍. രാമന്, ഇരിങ്ങാലക്കുട എഇഒ എം.സി. നിഷ എന്നിവര്‍ പ്രസംഗിച്ചു.
നാളെ വൈകീട്ട് 4.30ന് കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന സമാപനസമ്മേളനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് സമ്മാന വിതരണം നടത്തും. ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ് മുഖ്യാതിഥിയായിരിക്കും. കെ.എസ്. രമേഷ്, പി.ടി. കിഷോര്‍, സുനിത മനോജ്, കാര്‍ത്തിക ജയന്, മോഹനന് വലിയാട്ടില്‍, അമ്പിളി റെനില്‍, ആര്.വി. ജിജി, സി.വി. സ്വപ്ന എന്നിവര്‍ പ്രസംഗിക്കും.

കേരള ലാംഗ്വേജ് നെറ്റ്വര്‍ക്കിന്റെ ഉപകേന്ദ്രം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കുട്ടന്‍കുളം നവീകരണം; ദ്രുതഗതിയില്‍, തെക്കേ അരിക് നന്നാക്കല്‍ ഉത്സവത്തിന് മുന്‍പ് പൂര്‍ത്തിയാക്കും
ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റ്; വിശ്വ സാഹോദര്യ ദീപ പ്രോജ്വലനം വിസ്മയ കാഴ്ചയായി
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ക്രൈസ്റ്റ് കോളജില്‍ ബികോം ടാക്സേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖൃത്തില്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് നടത്തി
ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വാര്‍ഷികാഘോഷവും യാത്രയയപ്പു സമ്മേളനവും നടത്തി