എന്‍എസ്എസ് സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു
അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് സപ്തദിന സഹവാസ ക്യാമ്പ് സമന്വയം ആനന്ദപുരം ഗവ. യുപി സ്കൂളില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനം ചെയ്യുന്നു.
അവിട്ടത്തൂര്‍: അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് സപ്തദിന സഹവാസ ക്യാമ്പ് സമന്വയം ആനന്ദപുരം ഗവ. യുപി സ്കൂളില്‍ തുടങ്ങി. പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ് പതാക ഉയര്‍ത്തി. പ്രോഗ്രാം ഓഫീസര്‍ എസ്. സുധീര്‍ ക്യാമ്പ് വിശദീകരണം നടത്തി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിളളി മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ കെ.യു. വിജയന്, കെ.എസ്. സജു, കെ.കെ. കൃഷ്ണന് നമ്പൂതിരി, ഡി. ഹസിത എന്നിവര്‍ പ്രസംഗിച്ചു. അനു ഗ്രഹീത കലാകാരന് രാജേഷ് തംമ്പുരു സംബന്ധിച്ചു. ജനുവരി 1 ന് ക്യാമ്പ് സമാപിക്കും.

കണക്കുകള്‍ ആര്‍ക്കൊപ്പം…ഫലമറിയാന്‍ ഒരു ദിവസം മാത്രം…. ഉദ്വേഗവും കണക്കു കൂട്ടലുകളുമായി മുന്നണികള്‍..
കലാമണ്ഡലം ശിവദാസന്‍ ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ കലാചാര്യ പുരസ്കാരം
നടനകൈരളിയുടെ പാവക്കഥകളിസംഘത്തിനു ചെന്നൈയിലെ ദക്ഷിണചിത്ര മ്യൂസിയത്തിന്റെ ദക്ഷിണചിത്ര വിരുദു പുരസ്കാരം
കാപ്പ ഉത്തരവ് ലംഘിച്ചു, കവര്‍ച്ചക്കേസിലും വധശ്രമക്കേസിലും പ്രതിയെ ജയിലിലാക്കി
അവിട്ടത്തൂര്‍ ക്ഷേത്രത്തിലെ കര്‍പ്പൂരാദികലശം ദര്‍ശനത്തിന് വന്‍ ഭക്തജനത്തിരക്ക്
വേളൂക്കര പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്കായി ആരോഗ്യ പരിശോധന ക്യാമ്പ് നടത്തി