നേത്രപരിശോധന, ജീവിത ശൈലി രോഗവൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ സംഘടിപ്പിച്ചു

എടക്കുളം എസ്എന്‍ജിഎസ്എസ് സ്ക്കൂളില്‍ സംഘടിപ്പിച്ച നേത്രപരിശോധന, ജീവിത ശൈലി രോഗവൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ് മെഡിക്കല്‍ ക്യാമ്പ് കോഡിനേറ്റര്‍ ജോണ്സണ് കോലങ്കണ്ണി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: തരണനെല്ലൂര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലെ എന്‍എസ്എസ് സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലും, ഐ ഫൗണ്ടേഷന് ആശുപത്രിയും, മെട്രോ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ എടക്കുളം എസ്എന്‍ജിഎസ്എസ് യുപില് സ്ക്കൂളില്‍ വെച്ച് നേത്രപരിശോധന, ജീവിത ശൈലി രോഗവൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. മെഡിക്കല്‍ ക്യാമ്പ് കോഡിനേറ്റര്‍ ജോണ്സണ് കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. സിസ്റ്റര്‍ റോസ് ആന്റോ അധ്യക്ഷത വഹിച്ചു.