സ്റ്റുഡന്റ് പോലീസ് കേഡറ്റ് തൃശൂര്‍ റൂറല്‍ ജില്ല ക്യാമ്പ് ആരംഭിച്ചു
സ്റ്റുഡന്റ് പോലീസ് കേഡറ്റ് തൃശൂര്‍ റൂറല്‍ ജില്ല ക്യാമ്പ് റൂറല്‍ ജില്ലാ അഡീഷണല്‍ എസ്.പി. പ്രദീപ് എന്‍ വെയില്‍സ് ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: സ്റ്റുഡന്റ് പോലീസ് കേഡറ്റ് തൃശൂര്‍ റൂറല്‍ ജില്ല ക്യാമ്പ് കല്പറമ്പ് ബിവിഎംഎച്ച്എസ്എസ് സ്കൂളില്‍ ആരംഭിച്ചു. തൃശൂര്‍ റൂറല്‍ ജില്ലാ അഡീഷണല്‍ എസ്പി പ്രദീപ് എന്‍. വെയില്‍സ് ഉദ്ഘാടനം ചെയ്തു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജൂലി ജോയ്, സ്കൂള്‍ മാനേജര്‍ ഫാ. ഡേവിസ് കുടിയിരിക്കല്‍, പിടിഎ പ്രസിഡന്റ് സനിത സനുരാജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയും തൃശൂര്‍ റൂറല്‍ ജില്ലാ എസ്പിസി പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസറുമായ സി. ഷാജ് ജോസ് സ്വാഗതവും സ്കൂള്‍ പ്രാധാനധ്യാപിക എ.ജെ. ജെന്‍സി നന്ദിയും പറഞ്ഞു. അഞ്ച് ദിവസങ്ങളായി നടക്കുന്ന ക്യാമ്പില്‍ പരിസ്ഥിതി സംരക്ഷണം, സൈബര്‍ സേഫ്റ്റി, സൈബര്‍ കുറ്റകൃത്യങ്ങള്‍, ഡിജിറ്റല്‍ ഡി അഡിക്ഷന് തുടങ്ങിയ വിഷയങ്ങളില്‍ പ്രഗത്ഭര്‍ ക്ലാസുകള്‍ നയിക്കും. ഇതോടൊപ്പം കളരി യോഗ കായിക പരിശീലനവും ക്യാമ്പിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 41 വിദ്യാലയങ്ങളില്‍ നിന്നുള്ള നാനൂറോളം കേഡറ്റുകളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി