തണല്‍ എന്‍എസ്എസ് സപ്തദിന ക്യാമ്പ് സമാപനം
ഇരിങ്ങാലക്കുട: ഏഴു ദിവസമായി നടന്നുകൊണ്ടിരിക്കുന്ന സെന്റ് ജോസഫ്സ് കോളജ് ഇരിങ്ങാലക്കുട എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് തണല്‍ ആളൂര്‍ സെന്റ് ജോസഫ്സ് ഇഎംഎച്ച്എസ്എസ് സ്കൂളില്‍ സമാപിച്ചു. മാലിന്യമുക്ത യുവ കേരളം എന്ന ആശയത്തില്‍ തുടങ്ങിയ ക്യാമ്പിന്റെ സമാപന സമ്മേളനത്തിന് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ വി.കെ. ലിജി അധ്യക്ഷത വഹിക്കുകയും ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ്് ലയണ്‍ അഡ്വ. ജോണ്‍ നിതിന്‍ തോമസ് ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എം.ഒ. വിജി, ആളൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മേഴ്സി റോസ്, വാര്‍ഡ് മെമ്പര്‍ സുബിന് സെബാസ്റ്റ്യന്‍ എന്നിവര്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു. ചടങ്ങില്‍ സെന്റ് ജോസഫ്സ് കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ അമൃത തോമസ്, വീണാ സാനി എന്നിവര്‍ സംസാരിച്ചു. പ്ലാസ്റ്റിക് മാലിന്യശേഖരണം, തോട് വൃത്തിയാക്കല്‍, തെങ്ങിന് തൈ വിതരണം, പേപ്പര്‍ ബാഗ് വിതരണം, കൈ മൊഴി പരിശീലനം, ജലപരിശോധന എന്നിവ പ്രധാന പരിപാടികളായിരുന്നു.