ന്യൂ ഇയര്‍ ആഘോഷം; മദ്യവില്‍പ്പന നടത്തിയയാൾ അറസ്റ്റില്‍
ഡേവിസ്
ഇരിങ്ങാലക്കുട: പുതുവത്സര ആഘോഷങ്ങള്‍ക്കിടയില്‍ മദ്യവില്‍പ്പന നടത്തിയയാളെ അഞ്ചുലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് പാര്‍ട്ടി അറസ്റ്റു ചെയ്തു. വരന്തരപ്പിള്ളി സ്വദേശി ഒളാട്ടുപുറം വീട്ടില്‍ ഡേവിസി(58)നെയാണ് ഇന്‍സ്പെക്ടര്‍ എ.ബി. പ്രസാദും പാര്‍ട്ടിയും അറസ്റ്റുചെയ്തത്. അബ്കാരി കേസ് മുന്‍ പ്രതിയായ ഇയാളെ എക്സൈസ് സംഘം നിരീക്ഷിക്കുകയായിരുന്നു. അന്വേഷണസംഘത്തില്‍ പി.എം. ബാബു, എ. സന്തോഷ്, സി.വി. ശിവന്, സി.വി. ബിന്ദുരാജ്, ശ്യാമലത എന്നിവര്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി