മാപ്രാണം ഹോളിക്രോസ് തീര്‍ഥാടന ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം: ഹോളിക്രോസ് തീര്‍ഥാടന ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടികയറി. വികാരി ഫാ. ജോയ് കടമ്പാട്ട് തിരുനാളിന്റെ കൊടിയേറ്റ് നിര്‍വഹിച്ചു. ഇന്നുമുതല്‍ അഞ്ചുവരെ രാവിലെ ആറിന് ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, ദിവ്യബലി, 7.15ന് ദിവ്യബലി. അഞ്ചിന് വൈകീട്ട് ഏഴിന് ദീപാലങ്കാരം സ്വിച്ച്ഓണ്‍. ആറിന് രാവിലെ 6.30ന് ദിവ്യബലി, രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍, അമ്പ് വെഞ്ചിരിപ്പ്. തുടര്‍ന്ന് യൂണിറ്റുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്, രാത്രി 10ന് അമ്പ് എഴുന്നള്ളിപ്പുകള്‍ പള്ളിയില്‍ സമാപിക്കും. തിരുനാള്‍ ദിനമായ ഏഴിന് രാവിലെ 6.30നും 8.15നും ദിവ്യബലി. 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിയില്‍ ഫാ. സിജു കൊമ്പന് സന്ദേശംനല്കും. 3.30ന് തിരുനാള്‍ പ്രദക്ഷിണം, രാത്രി ഏഴിന് തിരുനാള്‍ പ്രദക്ഷിണ സമാപനം. തുടര്‍ന്ന് വര്‍ണമഴ. മരിച്ചവരുടെ ഓര്‍മദിനമായ എട്ടിന് രാവിലെ ആറിനും ഏഴിനും ദിവ്യബലി, പൊതു ഒപ്പീസ് എന്നിവ ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജോയ് കടമ്പാട്ട്, അസി.വികാരി ഫാ. ജിനോ തെക്കിനിയത്ത്, കൈക്കാരന്മാരായ വിന്‍സന്റ് നെല്ലേപ്പിള്ളി, അനൂപ് അറയ്ക്കല്‍, ജോണ്‍ പള്ളിത്തറ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.