ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ സഹകരണത്തോടെ ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജില്‍ നടക്കുന്ന ചതുരംഗം 23 ചെസ് ടൂര്‍ണമെന്റ് ഡിസ്ട്രിക് ഗവര്‍ണര്‍ ടോണി എനോക്കാരന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജില്‍ വച്ച് സംഘടിപ്പിക്കുന്ന മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 15 വയസ്സില്‍ താഴെ പ്രായമുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ചതുരംഗം 23 ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ടോണി എനോക്കാരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ് പ്രിന്‍സിപ്പല്‍ സി. ബ്ലെസി മുഖ്യാതിഥി ആയിരുന്നു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ. ജോണ്‍ നിധിന് തോമസ്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പോള്‍ തോമസ് മാവേലി, ഡിസ്ട്രിക്ട് ലയണ്‍ ലേഡീ സര്‍ക്കിള്‍ പ്രസിഡന്റ് റോണി പോള്‍, മനോജ് ഐബന്, ബിജു ജോസ്, പീറ്റര്‍ ജോസഫ്, എന്നിവര്‍ സംസാരിച്ചു. മൂന്ന് ജില്ലകളില്‍ നിന്നും ആയി ഏകദേശം 200 ഓളം കളിക്കാര്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: വിമല്‍ വേണു
ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി