കൂടിയാട്ട മഹോത്സവത്തില്‍ വൃന്ദാവന ഗമനം നങ്ങ്യാര്‍ കൂത്ത് അവതരിപ്പിച്ച് ആതിര ഹരിഹരന്

ആതിര ഹരിഹരന് നങ്ങ്യാര്‍ കൂത്ത് അവതരിപ്പിക്കുന്നു
ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ഗുരുകുലത്തിന്റെ കൂടിയാട്ട മഹോത്സവത്തിന്റെ മൂന്നാദിവസം ആതിര ഹരിഹരന് അവതരിപ്പിച്ച വൃന്ദാവന ഗമനം നങ്ങ്യാര്‍ കൂത്ത് ആസ്വാദകരുടെ മനം നിറച്ചു. അരങ്ങത്ത് ആതിര ഹരിഹരനൊപ്പം മിഴാവില്‍ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന്, കലാമണ്ഡലം അഭിമന്യു, ഇടക്കയില്‍ കലാനിലയം ഉണ്ണികൃഷ്ണന്, താളത്തില്‍ സരിതാകൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു. നാലാം ദിവസമായ വ്യാഴാഴ്ച ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണി നാടകത്തിലെ രണ്ടാമങ്കമായ ശൂര്‍പ്പണഖാങ്കം കൂടിയാട്ടത്തിലെ ശ്രീരാമന് പുറപ്പാട് ആരംഭിക്കും വനവാസത്തിന് വരുന്ന രാമന് പഞ്ചവടി കണ്ട് അപ്രദേശത്തെ വര്‍ണ്ണിക്കുന്നതാണ് പ്രധാന അഭിനയരംഗം ശ്രീരാമനായി ഗുരുകുലം കൃഷ്ണ ദേവ് രംഗത്തെത്തും