സെന്റ് ആന്‍സ് സ്കൂളിലെ സ്കൂള്‍ വാര്‍ഷികവും യാത്രയയ്പ്പ് സമ്മേളനവും
എടത്തിരുത്തി സെന്റ് ആന്‍സ് സ്കൂളിലെ വാര്‍ഷിക ആഘോഷവും യാത്രയയ്പ്പ് സമ്മേളനവും ചാലക്കുടി എംപി ബെന്നി ബഹനാന് ഉദ്ഘാടനം ചെയ്യുന്നു
എടത്തിരുത്തി: സെന്റ് ആന്‍സ് സ്കൂളിലെ വാര്‍ഷിക ആഘോഷവും വിരമിക്കുന്ന ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസ് ലെറ്റിന്റെയും ഗണിതശാസ്ത്ര അധ്യാപിക സിസ്റ്റര്‍ പ്രസൂനയുടെയും യാത്രയയപ്പും സംയുക്തമായി ആഘോഷിച്ചു. ചാലക്കുടി എംപി ബെന്നി ബഹനാന് ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. സിഎംസി ഉദയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ വിമല സിഎംസി അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണതേജ ഐഎഎസ് മുഖ്യാതിഥിയായിരുന്നു. എടത്തിരുത്തി ഫൊറോന പള്ളി വികാരി റവ. ഡോ. പോളി പടയാട്ടി, പിടിഎ പ്രസിഡന്റുമാരായ സെബിന് ഫ്രാന്‍സിസ്, നെല്‍സണ്‍ ഡേവിസ്, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു, വാര്ഡ്മെമ്പര് എം.എസ്. നിഖില്‍, സ്കൂള്‍ ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ മരിയറ്റ്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റെമി, പിടിഎ പ്രസിഡന്റ് അമ്പിളി പ്രിന്‍സ്, വിരമിക്കുന്ന അധ്യാപകരായ സിസ്റ്റര്‍ റോസ് ലെറ്റ്, സിസ്റ്റര്‍ പ്രസൂന, എലിസബത്ത് ടീച്ചര്‍, പ്രിയ ടീച്ചര്‍, നഹ്ല, ആഗ്നേയ എന്നിവര്‍ സംസാരിച്ചു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ