ബോട്ടണി അസോസിയേഷന് ഉദ്ഘാടനവും പുസ്തക പ്രകാശനവും പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ് നിര്‍വഹിച്ചു

ക്രൈസ്റ്റ് കോളജില്‍ ബോട്ടണി ഡിപ്പാര്‍ട്ട്മെന്റ് അസോസിയേഷന് ഉദ്ഘാടനവും പുസ്തക പ്രകാശനവും കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ് നിര്‍വഹിക്കുന്നു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ ബോട്ടണി ഡിപ്പാര്‍ട്ട്മെന്റ് അസോസിയേഷന് ഉദ്ഘാടനവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു. പ്രൊഫ ഇ.ജെ. വിന്‍സെന്റ്, ഡോ. എന്‍.എസ്. വിന്‍സെന്റ്, വിവേക് ചന്ദ്രന്, ഡോ. സുബിന് കെ. ജോസ് എന്നിവര്‍ രചിച്ച അധിനിവേശ സസ്യങ്ങളും ടൂറിസവും മൂലം വനങ്ങള്‍ക്കുണ്ടാകുന്ന ആഘാതം എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്. കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു.