രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മുരിയാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മുരിയാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം.
മുരിയാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മുരിയാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ജസ്റ്റിന് ജോര്‍ജ്, നിയോജക മണ്ഡലം സെക്രട്ടറി എബിന് ജോണ്‍, മുന്‍ നിയോജക മണ്ഡലം പ്രസിഡന്റ് വിബിന് വെള്ളയത്ത്, ഭാരവാഹികളായ റിജോണ്‍ ജോണ്സണ്, അമല്‍ജിത് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം ബ്ലോക്ക് സെക്രട്ടറി എം എന്‍ രമേശ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ശ്രീജിത്ത് പട്ടത്ത്, മുന്‍ മണ്ഡലം പ്രസിഡന്റ് ഐ ആര് ജയിംസ്, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോളി ജേയ്ക്കബ്, ജോമി ജോണ്‍ പഞ്ചായത്തംഗങ്ങളായ കെ. വൃന്ദകുമാരി, നിത അര്ജുനന്, ബൂത്ത് പ്രസിഡന്റുമാരായ ജിന്റോ ഇല്ലിക്കല്‍, ദിനേശ് തെക്കേക്കര, കമ്മിറ്റി അംഗങ്ങള്‍ ആയ രാമകൃഷ്ണന് പാലക്കാട്ട്, ശാലിനി ഉണ്ണികൃഷ്ണന്, സതി പ്രസന്നന്, കെ.കെ മധു, ലിജോ മഞ്ഞളി, ദേവരാജന്‍ എന്നിവര്‍ നേതൃത്വം നല്കി.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു