സെന്റ് ജോസഫ്സ് കോളജിൽ സമഗ്ര വിദ്യാഭ്യാസ പരിപാടി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജും തൃശൂർ ജില്ലാ പഞ്ചായത്തും കേരളം പൊതുവിദ്യഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സമേതം പരിപാടി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ വിവിധ ശാസ്ത്ര വിഭാഗങ്ങളും തൃശൂർ ജില്ലാ പഞ്ചായത്തും പൊതുവിദ്യഭ്യാസ വകുപ്പും സംയുക്തമായി സമേതം പരിപാടി സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ ഉദ്ഘാടനം ചെയ്തു. സമേതം ഇരിങ്ങാലക്കുട ഉപജില്ലാ പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ഡോ. ആൽഫ്രഡ് ജോ, കോളജ് ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. ടി.വി. ബിനു, ഉന്നത് ഭാരത് അഭിയാൻ ജോയിന്റ് കോ-ഓർഡിനേറ്റർ സി.എ. ബീന, ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്ര ക്ലബ് കണ്‍വീനർ എൻ.കെ. കിഷോർ എന്നിവർ പ്രസംഗിച്ചു. ശാസ്ത്ര ലോകത്തെ അനന്തസാധ്യതകളെ കുറിച്ചു സംസാരിച്ച കോളജ് ശാസ്ത്ര വിഭാഗം ഡീൻ ഡോ. എ.എൽ. മനോജ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ