വടക്കുംകര ഗവ. യുപി സ്കൂളില്‍ കളിയരങ്ങ് ദ്വിദിന നാടക ക്യാമ്പ് പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്തു
വടക്കുംകര ഗവ. യുപി സ്കൂളിലെ കളിയരങ്ങ് ദ്വിദിന നാടക ക്യാമ്പ് പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്യുന്നു.
അരിപ്പാലം: പൂമംഗലം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ദ്വിദിന നാടക ക്യാമ്പ് വടക്കുംകര ഗവ. യു.പി. സ്കൂളില്‍ ആരംഭിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട നാടക തത്പരരായ വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. പ്രഗത്ഭ നാടക നടനും സംവിധായകനും നാടക പരിശീലകനുമായ ടി.വി. ബാലകൃഷ്ണന്, കാസ്റ്റിംഗ് ഡയറക്ടറായ രഞ്ജു കാര്‍ത്യായനി, നാടക പരിശീലക ആതിര വി.പി. (കാസര്‍കോഡ്), നാടകരചയിതാവ് എം.എ. രാധാകൃഷ്ണന് എന്നിവര്‍ നാടകാന്തം, നാടിന്നകം, കുട്ടികളും നാടകങ്ങളും, അറിവരങ്ങ് എന്നീ സെഷനുകള്‍ നയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിതാ സുരേഷിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ വച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.എ. സന്തോഷ്, കത്രീന ജോര്‍ജ്ജ്, ജൂലി ജോയ്, നാടക് ജില്ലാ പ്രസിഡന്റ് ബിജു മുല്ലപ്പള്ളി, പ്രധാനാധ്യാപകന് ടി.എസ്.സജീവന്, അസീജ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പി.ടി.എ. പ്രസിഡന്റ് എം.എ. രാധാകൃഷ്ണന് സ്വാഗതവും മേരി ഡിസില്‍വ നന്ദിയും പറഞ്ഞു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ