അവിട്ടത്തൂര്‍ സ്കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി
അവിട്ടത്തൂര്‍ സ്കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും ടി.എന്‍. പ്രതാപന് എംപി ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: അവിട്ടത്തൂര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 78-ാം വാര്‍ഷികവും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന എന്‍.എന്‍. രാമന്, പി. അരുണ എന്നിവര്‍ക്കുള്ള യാത്രയയപ്പും സമുചിതമായി നടന്നു. ടി.എന്‍. പ്രതാപന് എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് ഉപഹാര സമര്‍പ്പണവും മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് ജോസ് ജെ. ചിറ്റിലപ്പിള്ളി സമ്മാനദാനവും നിര്‍വ്വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ ലീന ഉണ്ണിക്കൃഷ്ണന്, ബിബിന്‍ തുടിയത്ത്, സി.ആര്. ശ്യാംരാജ്, പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ്, ഹെഡ് മാസ്റ്റര്‍ മെജോ പോള്‍, മാനേജര്‍ കെ.കെ. കൃഷ്ണന് നമ്പൂതിരി, ബിപിസി ഗോഡ്വിന്, എ.സി. സുരേഷ്, എസ്. മിനിത, വി. ശീതള്‍, എ. സജു ചന്ദ്രന്, സംഗീത സജീവ്, സ്കൂള്‍ ചെയര്‍പേഴ്സണ്‍ പി.എം. ഗീതു എന്നിവര്‍ പ്രസംഗിച്ചു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ