കരുവന്നൂര്‍ സെന്റ് ജോസഫ് സിജിഎച്ച്എസ് സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു

കരുവന്നൂര്‍ സെന്റ് ജോസഫ് സിജിഎച്ച്എസ് സ്കൂള്‍ വാര്‍ഷികാഘോഷം എഫ്സിസി അല്‍വേര്‍ണിയ പ്രൊവിന്‍സ് എഡ്യുക്കേഷണല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ജെയിന് ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സെന്റ് ജോസഫ് സിജിഎച്ച്എസ് സ്കൂളില്‍ 113-ാമത് സ്കൂള്‍ വാര്‍ഷികവും വിരമിക്കുന്ന ഹൈസ്കൂള്‍ അധ്യാപിക സിസ്റ്റര്‍ ജെറിന്റെ യാത്രയയപ്പ് സമ്മേളനവും നടത്തി. എഫ്സിസി അല്‍വേര്‍ണിയ പ്രൊവിന്‍സ് എഡ്യുക്കേഷണല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ജെയിന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സെല്‍മി സൂസോ, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആഗ്നസ്, പിടിഎ പ്രസിഡന്റ് ലൂജി ചാക്കേരി, വാര്‍ഡ് മെമ്പര്‍ രാജി കൃഷ്ണകുമാര്‍, സ്കൂള്‍ ലീഡര്‍ അന്ന റോസ് ഷാജന് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. പിടിഎ വൈസ് പ്രസിഡന്റ് സൗമ്യ സനല്‍ നന്ദി പറഞ്ഞു.