ക്രൈസ്റ്റ് വിദ്യാനികേതൻ വാർഷികാഘോഷസമ്മേളനം ഫാ. ജോസ് നന്തിക്കര സിഎംഐ ഉദ്ഘാടനം ചെയ്തു
ക്രൈസ്റ്റ് വിദ്യാനികേതൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വാർഷികാഘോഷസമ്മേളനം തൃശൂർ ദേവമാതാ പ്രൊവിൻഷ്യാൾ ഫാ. ജോസ് നന്തിക്കര സിഎംഐ ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് വിദ്യാനികേതൻ 22-ാമത് വാർഷികാഘോഷവും പണിപൂർത്തീകരിച്ച പുതിയ സ്കൂൾ കെട്ടിടസമുച്ചയത്തിന്റെ ആശീർവാദകർമവും നടത്തി. ക്രൈസ്റ്റ് വിദ്യാനികേതൻ ഇൻഡോർ സ്റ്റേഡിയത്തിൽ 12നു വൈകിട്ട് 5.30നു നടത്തിയ വാർഷികാഘോഷം തൃശൂർ ദേവമാതാ പ്രൊവിൻഷ്യാൾ ഫാ. ജോസ് നന്തിക്കര സിഎംഐ ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് വിദ്യാനികേതൻ മാനേജർ ഫാ. ജോയ് പീണിക്കപ്പറന്പിൽ സിഎംഐ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പൽ ഫാ. ജോയ് ആലപ്പാട്ട് സിഎംഐ സ്വാഗതം ആശംസിച്ചു. ക്രൈസ്റ്റ് വിദ്യാനികേതൻ പൂർവവിദ്യാർഥിയും മേരി ക്യൂറി ഫെല്ലോഷിപ്പ് അവാർഡ് ജേതാവുമായ മിസ് ഡോണ ജോസഫ്, ക്രൈസ്റ്റ് വിദ്യാനികേതനിൽനിന്നും വിരമിക്കുന്ന അധ്യാപിക പി.ബി. ഉമ മഞ്ജുള, പിടിഡബ്യൂഎ പ്രസിഡന്റ് സതീഷ് കുമാർ, വൈസ് പ്രസിഡന്റ് സൗമ്യ ബിമൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ