മലക്കപ്പാറയിലേക്കു വിനോദയാത്ര: മൈൻഡ് സ്വപ്നം പൂവണിയിച്ച് ക്രൈസ്റ്റിന്റെ തവനിഷ്

ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷും, മൊബിലിറ്റി ഇൻ ഡിസ്ട്രോഫി സംഘടനയായ മൈൻഡും യുവജന വൊളന്റിയർ ഗ്രൂപ്പായ കൂട്ടും ചേർന്നു മലക്കപ്പാറയിലേക്ക് നടത്തിയ വിനോദയാത്ര
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷും, മൊബിലിറ്റി ഇൻ ഡിസ്ട്രോഫി സംഘടനയായ മൈൻഡും യുവജന വൊളന്റിയർ ഗ്രൂപ്പായ കൂട്ടും ചേർന്ന് മലക്കപ്പാറയിലേക്കു യാത്രയൊരുക്കി. കഴിഞ്ഞ എട്ടിനു രാവിലെ എട്ടിനു ക്രൈസ്റ്റ് കോളജിൽനിന്നു യാത്ര പുറപ്പെട്ടു.
മൈൻഡ് സംഘടന അംഗങ്ങളുടെ ആദ്യ യാത്രയായിരുന്നു ഇത്. യുവജന വൊളന്റിയർ സംഘടനയായ കൂട്ടിലെ അംഗങ്ങളും തവനിഷ് അംഗങ്ങളും പങ്കുചേർന്നു. ക്രൈസ്റ്റ് കോളജ് മേനേജർ ഫാ. ജോയ് പീണിക്കപ്പറന്പിൽ, മൈൻഡ് സംഘടനയുടെ വൈസ് ചെയർപേഴ്സണ് സക്കീർ ഹുസൈൻ, തവനിഷ് സംഘടനയുടെ സ്റ്റാഫ് കോ-ഓർഡിനേറ്റർ മുവിഷ് മുരളി എന്നിവർ ആശംസകൾ നേർന്നു.
