ജില്ലയിലെ മികച്ച സംരഭക സൗഹാര്‍ദ്ദ പഞ്ചായത്ത് അവാര്‍ഡ് വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് ഏറ്റുവാങ്ങി
ജില്ലയിലെ മികച്ച സംരംഭ സൗഹൃദ പഞ്ചായത്ത് പുരസ്കാരം മന്ത്രി പി. രാജീവില്‍ നിന്ന് പ്രസിഡന്റ് എം.എം. മുകേഷ്, വൈസ് പ്രസിഡന്റ് ഫസ്ന റിജാസ്, സ്ഥിരം സമിതി അധ്യക്ഷ സിന്ധു ബാബു എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങുന്നു.
കോണത്തുക്കുന്ന്: ജില്ലയിലെ മികച്ച സംരംഭ സൗഹൃദ പഞ്ചായത്ത് പുരസ്കാരം വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് ഏറ്റുവാങ്ങി. 2022 23 സംരംഭ വര്‍ഷത്തില്‍ 161 വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞു. ഇതിലൂടെ 4.57 കോടി നിക്ഷേപവും 317 തൊഴിലവസരങ്ങളും സൃഷ്ടിച്ചു. 2023 24 സംരംഭ വര്‍ഷത്തില്‍ ലക്ഷ്യമിട്ട 94 വ്യവസായ യൂണിറ്റുകളില്‍ 100% വ്യവസായ യൂണിറ്റുകളും ഇതിനോടകം തന്നെ പൂര്‍ത്തീകരിച്ചു. പഞ്ചായത്തിനു വേണ്ടി മന്ത്രി പി. രാജീവില്‍ നിന്ന് പ്രസിഡന്റ് എം.എം. മുകേഷ്, വൈസ് പ്രസിഡന്റ് ഫസ്ന റിജാസ്, സ്ഥിരം സമിതി അധ്യക്ഷ സിന്ധു ബാബു എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി